Post Category
പരീക്ഷാപരിശീലനം : അധ്യാപക ഒഴിവ്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള കൊടുങ്ങല്ലൂരിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ യു പി എസ് സി, റെയിൽവേ, എസ് എസ് സി പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായുള്ള അധ്യാപക പാനലിലേക്ക് പരിചയ സമ്പന്നരായ അധ്യാപകരെ ആവശ്യമുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, ഒരു വർഷത്തിൽ കുറയാതെയുള്ള പരിചയ സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 14 ന് രാവിലെ 11 ന് കൊടുങ്ങല്ലൂർ ചേരമൻ ജുമാമസ്ജിദ് കോമ്പൗണ്ടിലുള്ള ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.
date
- Log in to post comments