Post Category
ഫിഷറീസ് ടെക്നിക്കൽ സ്കൂൾ പ്രവേശനം
ചാവക്കാട് ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ആൺകുട്ടികളിൽ നിന്ന് 8,9,10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. വിദ്യാർത്ഥികൾക്ക് റഗുലർ ക്ലാസ് കൂടാതെ സ്പെഷ്യൽ കോച്ചിങ്, കെയർ ടേക്കറുടെ സേവനം, സംഗീതം, മാർഷൽ ആർട്സ്, സ്പോർട്സ് കോച്ചിങ്, മെഡിക്കൽ പരിരക്ഷ എന്നിവയും നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലംപ്സംഗ്രാന്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2501965, 9645300791. ഇ-മെയിൽ വിലാസം : grfthsfish@yahoo.com
date
- Log in to post comments