Post Category
മഴക്കാലപൂർവ ശുചീകരണം : ടൂറിസം വകുപ്പ് പങ്കെടുക്കും
മഴക്കാലപൂർവ ശുചീകരണം, പകർച്ചാവ്യാധി പ്രതിരോധം എന്നിവയുടെ ഭാഗമായി മെയ് 10, 11, 12 തീയതികളിൽ ജില്ലയിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വിനോദ സഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സഹകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജീവനക്കാരും പ്രദേശവാസികളും സാമൂഹികപ്രവർത്തകരും ശുചീകരണം നടത്തുമ്പോൾ മൺസൂൺ/ഹെൽത്ത് ടൂറിസം സീസൺ വരവേൽക്കുന്നതിന്റെ ഭാഗമായി ടൂറിസം രംഗത്തെ ഹോട്ടലുകൾ, റിസോർട്ടുകൾ, റസ്റ്റോറന്റുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹോം സ്റ്റേകൾ, ആയുർവേദ സെന്ററുകൾ തുടങ്ങിയ സംരംഭങ്ങൾ നടത്തുന്നവരും ഈ യജ്ഞത്തിന്റെ ഭാഗമാകണമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments