ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്
മാള ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ, ആർക്കിടെക്ച്വറൽ അസിസ്റ്റന്റ്, എംറാക്ക് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 10 ന് മാള ഗവ. ഐടിഐയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ട്രേഡ്, യോഗ്യത എന്ന ക്രമത്തിൽ ചുവടെ; ഇലക്ട്രീഷ്യൻ - എൻ ടി സിയിൽ ഇലക്ട്രീഷ്യൻ ട്രേഡ്, മൂന്ന് വർഷത്തെ പ്രവർത്തന പരിചയം, അല്ലെങ്കിൽ എൻ എ സിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ഇലക്ട്രിക് എൻജിനീയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിടെക്. ആർക്കിടെക്ച്വറൽ അസിസ്റ്റന്റ് - എൻ ടി സിയിൽ ആർക്കിടെക്ച്വറൽ അസിസ്റ്റന്റ് ട്രേഡ്, മൂന്ന് വർഷത്തെ പരിചയം, അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പരിചയവും ആർക്കിടെക്ച്വറിൽ ഡിപ്ലോമയോ ബിടെക് ബിരുദമോ. എംറാക്ക് - എം ടി സിയിൽ എംറാക്ക് ട്രേഡും മൂന്നുവർഷത്തെ പരിചയവും എൻ എ സിയിൽ ഒരു വർഷത്തെ പരിചയം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയോ ബിടെക് ബിരുദമോ. ഫോൺ: 0480 2893127.
- Log in to post comments