Skip to main content

മാലിന്യമുക്ത കാമ്പയിന്‍ വിജയമാക്കാന്‍ ബഹുജന കൂട്ടായ്മ

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ കാമ്പയിന്‍ പരിപാടി ജില്ലയിലും മെയ് 11, 12 തിയതികളില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ ഭരണകൂടത്തിന്റേയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് മാലിന്യമുക്ത കാമ്പയിന്‍ നടപ്പിലാക്കുന്നത്. ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, ക്ലബുകള്‍ തുടങ്ങിയവര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊതുസ്ഥലങ്ങളും  അങ്ങാടികളും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയാക്കും. വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ വളണ്ടിയര്‍മാര്‍ ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിചേരും. വീടുകളും പരിസരവും വൃത്തിയാക്കാന്‍ രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഡി.എം.ഒ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും ശൂചീകരണം നടത്തുവാന്‍ ഓഫീസ് മേധാവികള്‍ മുന്‍കൈ എടുക്കും. പഞ്ചായത്തു തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.  പരിപാടിയുടെ പ്രവര്‍ത്തന അവലോകനത്തിനായി ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ബ്ലോക്ക് തിരിച്ച് ചുമതല നല്‍കിയതായും ശുചിത്വ കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും ഡി.എം.ഒ അറിയിച്ചു. 

date