Skip to main content

പുറമേരി പഞ്ചായത്ത് ശുചീകരണം തുടര്‍പ്രവര്‍ത്തനമാക്കും 

 

മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പുറമേരി പഞ്ചായത്തില്‍  പ്രസിഡന്റ് കെ.അച്ചുതന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പ്രാദേശിക തലത്തില്‍ ആരോഗ്യ വിഭാഗത്തിന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ശുചീകരണം തുടര്‍പ്രവര്‍ത്തനങ്ങളായി നടപ്പാക്കുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. പഞ്ചായത്ത് പരിധിയിലെ കുളങ്ങള്‍, തോടുകള്‍, അഴുക്കു ചാലുകള്‍ എന്നിവയും വൃത്തിയാക്കും.
 പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

date