Post Category
ആരോഗ്യ ജാഗ്രതയുമായി നാദാപുരത്ത് ശില്‍പ്പശാല
നാദാപുരം ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രത - പകര്‍ച്ച വ്യാധി പ്രതിരോധയജ്ഞം 2019 എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. 'ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്തപരിസരം'' എന്ന പേരിലാണ് ഈ വര്‍ഷത്തെ ക്യാമ്പയിന് നടത്തുന്നത്. എല്ലാ വാര്‍ഡുകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കാനും ശുചീകരണം നടത്താനും നിര്‍ദ്ദേശം നല്കി . ശില്‍പ്പശാലയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments