Post Category
ചിത്രപ്രദര്‍ശനം 14 ന്
ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുകെ. സുധീഷിന്റെ 'Fables From Island Cherala' ഏകാംഗ ചിത്രപ്രദര്‍ശനം മെയ് 14 ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കും. ചേരള ദ്വീപ് എന്ന ഒരു സാങ്കല്പിക ദേശത്തിന്റെ ദൃശ്യങ്ങളാണ് താന്‍ വരച്ചുകൊണ്ടിരിക്കുന്നതെന്നും സമകാലീന ലോകത്തെ വിമര്‍ശനാത്മകമായി ആവിഷ്കരിക്കാനുള്ള ശ്രമവും. ഗ്രാമീണമായ തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടും, സഹജീവികളും അവരുടെ ഭ്രമാത്മകമായ ജീവിതങ്ങളും വായിച്ച കഥകളും കവിതകളും അനുഭവിച്ച പുഴയും, നിലാവും, വേനലും എല്ലാം രേഖപ്പെടുത്താനുള്ള എളിയ ശ്രമങ്ങളുമാണ് തന്റെ കലയുടെ രാഷ്ട്രീയമെന്നും'' സുധീഷ് പറയുന്നു. ചിത്രപ്രദര്‍ശനം മെയ് 20ന് സമാപിക്കും.
date
- Log in to post comments