കണ്ണൂര്‍ അറിയിപ്പുകള്
മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനും തമിഴ്നാട്-പുതുച്ചേരി തീരങ്ങളില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ ഇന്ന് (മെയ് 11 ) മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്ട്രോള് റൂം അറിയിച്ചു.
ഔട്ട് റീച്ച് വര്‍ക്കര്‍
എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ കരാറടിസ്ഥാനത്തില്‍ ഔട്ട് റീച്ച് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത പ്ലസ്ടു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 14 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ചോല സുരക്ഷാ ഓഫീസില്‍ ഹാജരാകണം. ഇരിട്ടി മേഖലയിലുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2734571, 9847401207
ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി തോട്ടട ഐ ടി ഐയില്‍ നടത്തുന്ന ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആല്‍ബം മേക്കിംഗ്, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആനിമേഷന്‍, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ത്രീ ഡി മോഡല്‍, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍. 70257 97776, 9207155155
അധ്യാപക നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര് ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. മെയ് 16 ന് രാവിലെ 10 മണി മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലും 17 ന് രാവിലെ 10 മണി മുതല്‍ ഇലക്ട്രോണിക്സ്, ഇന്‍സ്്ട്രക്ടര്‍ (ഇലക്ട്രോണിക്സ്), ഇംഗ്ലീഷ് വിഷയങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ ഹിന്ദി, മലയാളം വിഷയങ്ങളിലും ഇന്റര്‍വ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍. 0460 2206050, 8547005048
മര ലേലം
ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടിലെ കൂവളമരം മുറുച്ചുമാറ്റുന്നതിന് ലേലം മെയ് 14 ന് രണ്ട് മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന സമയത്ത് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 04972706666
പ്രീമെട്രിക് ഹോസ്റ്റര്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഒ ഇ സി, ഒ ബി സി എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനം ലഭിക്കും. അപേക്ഷാ ഫോറം കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22.
വൈദ്യുതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈശാനമംഗലം, ചേലേരിമുക്ക്, കാരയാപ്പ്, കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച (മെയ് 13) രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വാരം റോഡ്, മാതോടം, ഉച്ചൂളിക്കുന്ന്, വാരം കടവ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
അഞ്ച് ശതമാനം വര്‍ദ്ധനവ്
സംസ്ഥാനത്തിന്റെ സമഗ്ര പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതക്കും നികുതിയേതര വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവ മുഖേനയുള്ള എല്ലാ സേവനങ്ങള്‍ക്കുമുള്ള ഫീസുകള്‍/ചാര്‍ജ്ജുകള്‍ എന്നിവയില്‍ 2019 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു
ഫിഷറീസ് വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ ട്രോള്‍ബാന്‍ 2019 പ്രമാണിച്ച് ജൂണ്‍ ഒമ്പത് മുതല്‍ ജൂലായ് 31 വരെയുള്ള ദിവസങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. കൂടാതെ കടലില്‍ നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ളവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന. മെയ് 17 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി അപേക്ഷ കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0497 2732487.
ഗതാഗതം നിരോധിച്ചു
ചുടല കുറ്റ്യേരിക്കടവ് പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം മെയ് 13 മുതല്‍ 25 ദിവസത്തേക്ക് നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഖാദിക്ക് 30 ശതമാനം റിബേറ്റ്
റംസാന് പ്രമാണിച്ച് ഖാദി ബോര്‍ഡിന്റെ വില്പനശാലകള് വഴി വില്പന നടത്തുന്ന കോട്ടണ്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വെള്ളമുണ്ടുകള്‍, പര്‍ദ്ദകള്‍ എന്നിവ 30 ശതമാനം റിബേറ്റില്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
2019 ജൂണില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്- സെമസ്റ്റര്‍ ഒന്ന് മുതല്‍ നാല് വരെ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് എസ്സിവിടി പാസായവര്‍, വ്യാവസായിക തൊഴിലാളികള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 13 വൈകിട്ട് മൂന്ന് മണി. ഫോണ്‍. 0497 2835183
നെറ്റ് വര്‍ക്കിംഗ്, വീഡിയോവാള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് 23 ന് വോട്ടെണ്ണല്‍ കേന്ദ്രമായ ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ട്രെന്റ്, ജനസിസ് എന്നിവയുടെ സുഗമമായ നടത്തിപ്പിന് ലാന് നെറ്റ് വര്‍ക്കിംഗ് നടത്തുന്നതിനും റിസള്‍ട്ട് പ്രദര്‍ശിപ്പിക്കുന്നതിനായി മീഡിയ റൂമില്‍ വീഡിയോ വാള് സജ്ജീകരിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടാതെ വോട്ടെണ്ണല്‍ ദിവസം ഒരു ടെക്നിക്കല്‍ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെയ് 14 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ളില്‍ ഇലക്ഷന് കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ സജ്ജീകരിച്ചിട്ടുള്ള ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കേണ്ടതാണ്. ഫോണ്‍. 04972709140
- Log in to post comments