Skip to main content

പ്രളയബാധിതര്‍ക്ക് ലെഗ്രാന്റിന്റെ വയറിംഗ് ഉല്‍പ്പന്നങ്ങള്‍ 

 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ കോട്ടയം ജില്ലയില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുവേണ്ട വയറിംഗ് സാമഗ്രികള്‍ ഇലക്ട്രിക് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ലെഗ്രാന്റ് കമ്പനി സൗജന്യമായി നല്‍കി. 339 വീടുകള്‍ക്കുള്ള വയറിംഗ് സാമഗ്രികളാണ് പുനര്‍നിര്‍മ്മാണം നടത്തുന്ന ഗുണഭോക്താക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മാടപ്പള്ളി, വൈക്കം ബ്ലോക്കുകളിലെ സഹായകേന്ദ്രങ്ങളില്‍ എത്തിച്ചത്. വീടിന്റെ നിര്‍മാണ പുരോഗതിക്കനുസരിച്ച് ഇവ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. 

 

ജില്ലയില്‍ 481 വീടുകളാണ് പുനര്‍നിര്‍മിക്കേണ്ടത്. 83 വീടുകള്‍ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരമാണ് പൂര്‍ത്തീകരിക്കുന്നത്. 367 വീടുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായമുണ്ട്. ഇതില്‍ ഉള്‍പ്പെട്ട വീടുകള്‍ക്കാണ് വയറിംഗ് സാമഗ്രികള്‍ സൗജന്യമായി ലഭ്യമാക്കുന്നത്. 31 വീടുകളുടെ നിര്‍മാണ പദ്ധതി സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 

date