Skip to main content

സ്വയംതൊഴില്‍ പദ്ധതി

 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതികളിലേക്ക് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. 

 

കെസ്റു-99 സ്വയംതൊഴില്‍ പദ്ധതിയില്‍  തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കൃഷി, വ്യവസായം, സേവന മേഖലകള്‍, ബിസിനസ്സ് തുടങ്ങിയ സംരംഭങ്ങള്‍ നടത്തുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. പ്രായപരിധി 21 നും 50നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്.

 

  മള്‍ട്ടിപര്‍പ്പസ്  സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ് സ്വയംതൊഴില്‍ പദ്ധതിയില്‍ ഗ്രൂപ്പ് സംരഭങ്ങള്‍ ആരംഭിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് പത്തു ലക്ഷം രൂപ വായ്പ നല്‍കും. ഗ്രൂപ്പില്‍ രണ്ടു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ഉണ്ടായിരിക്കണം.  പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ. പ്രായപരിധി 21 നും 45നും മധ്യേ (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റ് പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് അനുവദിക്കും). 

അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2422173

date