Skip to main content

ഐ.എച്ച്.ആര്‍.ഡി  എന്‍.ആര്‍.ഐ സീറ്റ് പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 25 വൈകുന്നേരം അഞ്ചു വരെ www.ihrd.kerala.gov.in/enggnri

  എന്ന വെബ്‌സൈറ്റു മുഖേനയോ  കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ നല്‍കണം. 

 

ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അപേക്ഷഫീസായ 600 രൂപയുടെ ഡിഡിയും സഹിതം  മെയ് 29 വൈകുന്നേരം  അഞ്ചിനകം  പ്രവേശനം ആഗ്രഹിക്കുന്ന  കോളേജില്‍  നല്‍കണം.   

date