Post Category
ഹോസ്റ്റല്‍ പ്രവേശനം
വണ്ടൂരിലെ പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളില്‍ നിന്നും ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് മാസ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി, ജനന തിയ്യതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 25നകം വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 8547630137.
date
- Log in to post comments