മുതുവല്ലൂരില്‍ ആരോഗ്യ ജാഗ്രത സെമിനാര്‍ നടത്തി
മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല സെമിനാര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സഗീര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡുകളില്‍ ഇന്നും നാളെയും (മെയ് 11,12) പൊതു ശുചീകരണം നടത്തും. അയല്‍ക്കൂട്ട തലത്തില്‍ ഗൃഹ സന്ദര്‍ശനവും ഉറവിട മാലിന്യ ശുചീകരണ പ്രവര്‍ത്തനങ്ങളും മെയ് 15 നകം നടത്തും. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നാളെ (മെയ് 12) നടക്കും. മഴക്കാലത്തിന് മുന്നോടിയായി വാര്‍ഡ് തലത്തില്‍ വാര്‍ഡ് ശുചിത്വ സമിതിയുടെ മേല്‍ നോട്ടത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. സെമിനാറില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്മാന് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
ജെ.എച്ച്.ഐ അബ്ദുല്‍ ഗഫൂര്‍, വി.ഇ.ഒ സുമേഷ് ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments