തോപ്പില്‍ മുഹമ്മദ് മീരാന്‍ അനുശോചനം
മലയാള സാഹിത്യത്തിലെ വൈക്കം മുഹമ്മദ് ബഷീര്‍ ആയിരുന്നു തമിഴിലെ തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന് മഹാകവി മോയിന്‍ കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ചെയര്മാന് ടി.കെ ഹംസ അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ഭാഷയിലാണ് അദ്ദേഹം കൃതികള്‍ രചിച്ചത്. വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഇതിവൃത്തമായിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കൃതി തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത് തോപ്പില്‍ മുഹമ്മദ് മീരാന്‍ ആണ്. ഇതിലൂടെ മാപ്പിളപ്പാട്ടിനെയും മാപ്പിള സാഹിത്യത്തെയും തമിഴ് സാഹിത്യവുമായി ബന്ധപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. അറബി മലയാളം സാഹിത്യ ശാഖയിലെന്ന പോലെ അറബിത്തമിഴ് സാഹിത്യത്തിലും പണ്ഡിതനായിരുന്നു അദ്ദേഹം.
അനുശോചന യോഗത്തില്‍ സെക്രട്ടറി റസാഖ് പയമ്പറോട്ട് അധ്യക്ഷനായി. കെ.വി അബൂട്ടി, ഡോ.കെ.കെ.മുഹമ്മദ് അബ്ദുല്‍ സത്താര്‍, ഡോ.ഹുസൈന് രണ്ടത്താണി, ഡോ. ഷംഷാദ് ഹുസൈന്, കെ.എ.ജബ്ബാര്‍, ബഷീര്‍ ചുങ്കത്തറ, കെ.പി.സന്തോഷ്, പക്കര്‍ പന്നൂര്, ഫൈസല്‍ എളേറ്റില്‍, പുലിക്കോട്ടില്‍ ഹൈദരാലി, വി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments