Skip to main content

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി  മെയ് 25 വരെ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി, തത്തുല്യം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ,  മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുക. അപേക്ഷാഫോം 100 രൂപയ്ക്ക് നേരിട്ടും 125 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി ആപ്റ്റ്, റാം മോഹന്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0495 2723666, 0495 2356591. വെബ്‌സൈറ്റ് : www.captkerala.com. പൂരിപ്പിച്ച അപേക്ഷ മെയ് 25 വരെ  സ്വീകരിക്കും. 

date