ഐ.എച്ച്.ആര്.ഡി മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ ഡിപ്ലോമ
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) കീഴിലെ വടകര (കോഴിക്കോട് 0496 2524920, 8547005079), മാള (കല്ലേറ്റുംകര, 0480 2233240, 8547005080), മറ്റകര (കോട്ടയം 0481 2542022, 8547005081), കല്യാശ്ശേരി (കണ്ണൂര്‍, 0497 2780287, 8547005082), പൈനാവ് (ഇടുക്കി, 0486 2232246, 8547005084), കരുനാഗപ്പളളി (കൊല്ലം 0476 2623597, 8547005083), പൂഞ്ഞാര്‍ (കോട്ടയം 0482 2209265, 8547005085) കുഴല്‍മന്നം (പാലക്കാട്, 0492 2272900, 8547005086) എന്നീ എട്ട് മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്പോമ കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മെയ് 30 ന് വൈകീട്ട് അഞ്ച് വരെ www.ihrdmptc.org എന്ന പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളും രജിസ്ട്രേഷന് ഫീസായ 200 രൂപയുടെ ഡി.ഡിയും സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ജൂണ്‍ മൂന്നിന് വൈകീട്ട് നാല് മണിക്കകം കോളേജ് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. പ്രവേശന യോഗ്യതയും പ്രോസ്പെക്ടസും മറ്റ് വിശദവിവരങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്.
- Log in to post comments