ഐ.എച്ച്.ആര്‍.ഡി -എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനം
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴിലെ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലുപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളിലെ ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ട്‌സ് പ്രകാരമുളള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. മെയ് 25 വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജുകളിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അനുബന്ധങ്ങളും 600 രൂപയുടെ ഡി.ഡി യും സഹിതം മെയ് 29 ന് വൈകീട്ട് അഞ്ച് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ ലഭിക്കണം. ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.
- Log in to post comments