Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി:   20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം

 

 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് ജൂണ്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രീമിയം തുകയായ 250 രൂപ പദ്ധതി ആരംഭിക്കുന്ന മാസം മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍കാരുടെ അതാത് മാസത്തെ പെന്‍ഷനില്‍ നിന്നും കുറവ് വരുത്തുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍  അറിയിച്ചു. നാളിതുവരെയും  അപേക്ഷ സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍ മെയ് 20 ന് മുന്‍പ്് നിര്‍ബന്ധമായും അതാത് ട്രഷറികളില്‍ തങ്ങളുടെ മെഡിസെപ് അപേക്ഷ സമര്‍പ്പിക്കാനും ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു . 

date