Skip to main content

എം.ആര്‍.എസില്‍  പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ 23 വരെ

 

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള മലമ്പുഴ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആശ്രമം സ്‌കൂള്‍) പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്‌സ് പ്രവേശനം. അപേക്ഷ ആശ്രമം സ്‌കൂളില്‍ മെയ് 23 വരെ സമര്‍പ്പിക്കാം. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ (പി.വി.ടി.ജി) കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ എന്നിവയിലുള്‍പെടുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ്, കുട, ബാഗ് എന്നിവ സൗജന്യമാണ്്. അപേക്ഷാ ഫോം പാലക്കാട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, മലമ്പുഴ ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് മെയ് 23 വരെ സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇവയുടെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ പകര്‍പ്പ് പ്രവേശനം നേടുന്ന സമയത്ത് ഹാജരാക്കണം. 

date