ശ്രീ ചാത്തന്‍കണ്ടാര്‍ക്കാവ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൊതുക്ഷേത്രം
ശ്രീ ചാത്തന്‍കണ്ടാര്‍ക്കാവ് ദേവസ്വം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു പൊതുക്ഷേത്രമായി പ്രഖ്യാപിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടതാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പൊതു ക്ഷേത്രമായി പ്രഖ്യാപിച്ച ഉത്തരവിനെതിരെ സര്‍ക്കാരില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി അംഗീകരിച്ചും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസര്‍ ക്ഷേത്രത്തിന്റെയും ക്ഷേത്രത്തോടനുബന്ധിച്ച സ്വത്ത് വഹകകളുടെയും ചുമതല ഏറ്റെടുത്ത് ഭരണം നടത്തിവരികയാണ്. ക്ഷേത്രം ഇപ്പോഴും ഊരാളന്മാരുടെ കൈവശമാണെന്ന് അവകാശപ്പെട്ട് ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
- Log in to post comments