Skip to main content

സൂര്യാഘാതം:തൊഴില്‍ സമയക്രമീകരണം മെയ് 20 വരെ നീട്ടി

 

 

സംസ്ഥാനത്ത് പ്രതീക്ഷിച്ച നിരക്കില്‍ വേനല്‍മഴ ലഭിക്കാത്തതിനാലും ചൂട് കുറയാത്തതിനാലും തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് മെയ് 20 വരെ നീട്ടിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. സൂര്യഘാതം ഉണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് ഉച്ചയക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന ഉത്തരവാണ് നീട്ടിയത്. തൊഴിലാളികളും തൊഴിലുടകമളും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date