Skip to main content

കവിതാലാപന മത്സരം മെയ് 21ന്

 

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് മെയ് 21ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. യുപി, ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്  മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മെയ് 17ന് മുന്‍പ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ 0491 2504364 എന്ന നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യണം. അഞ്ചുമിനിറ്റാണ് കവിതാലാപനത്തിനുള്ള സമയം. വിജയികള്‍ക്ക് സമ്മാനവും സാക്ഷ്യപത്രവും നല്‍കും. കവിതാലാപന മത്സരം സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജയശീലന്‍, ഇന്ദു പാഞ്ചജന്യം, രോഹിണി കോന്തത്ത്, ജ്യോതിഭായ് പരിയാടത്ത്, കെ.എന്‍.കുട്ടി കടമ്പഴിപ്പുറം, ഡോ. സി.പി. ചിത്രഭാനു എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കും. മെയ് 21ന് വൈകിട്ട് മൂന്നിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി സമ്മാനദാനച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എ. വിശ്വനാഥന്‍, എം.കെ. പ്രദീപ്, എംഎംഎ ബക്കര്‍, ടി.എ.കൃഷ്ണന്‍കുട്ടി, ഇ.രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.  

date