ഗ്രന്ഥശാലകള്‍ക്ക് പുസ്തക ഗ്രാന്റ് വിതരണം ചെയ്തു
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ജില്ലയിലെ ഗ്രന്ഥശാലകള്‍ക്ക് 88,70,055 രൂപയുടെ പുസ്തക ഗ്രാന്റ് വിതരണം ചെയ്തു. തുക ഉപയോഗിച്ച് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന പുസ്തകോല്‍സവത്തില്‍ നിന്നും ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാം. അല്ലെങ്കില്‍ 75 ശതമാനം തുകയ്ക്ക് പുസ്തകങ്ങള്‍ വാങ്ങുകയും 25 ശതമാനം തുകയ്ക്ക് ലൈബ്രറിയുടെ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്യാം. തുക ലഭിച്ച് രണ്ട് മാസത്തിനകം നിര്‍ബന്ധമായും ചെലവഴിച്ചിരിക്കണം.
പാലക്കാട് താലൂക്കിന് 12,29,020, മണ്ണാര്‍ക്കാട് 9,87,720, ചിറ്റൂര്‍ 7,18,960, ആലത്തൂര്‍ 14,81,870, ഒറ്റപ്പാലം 26,49,545, പട്ടാമ്പി 18,02,940 എന്നിങ്ങനെയാണ് തുക വിതരണം ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്നും ട്രഷറി മുഖാന്തിരം ലൈബ്രറികളുടെ അക്കൗണ്ടുകളിലേക്കാണ് ഗ്രാന്റ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
- Log in to post comments