Post Category
ഉന്നതവിദ്യാഭ്യാസം, തൊഴില്‍രംഗങ്ങള്‍-സെമിനാര്‍ 15ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പൂര്‍ത്തിയായവര്‍ക്ക് ഉന്നതവിദ്യാഭ്യാസം, തൊഴില്‍രംഗങ്ങള്‍ എന്നിവ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 15ന് രാവിലെ 9.30ന് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. കരിയര്‍ ഗൈഡന്‍സ് രംഗത്തെ വിദഗ്ധര്‍ നല്കുന്ന ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി, താല്പര്യം എന്നിവ അനുസരിച്ചുള്ള ജോലി ലഭ്യമാകുന്നതിന് പഠിക്കേണ്ട കോഴ്സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഫോണ്‍-0491 2505204, 9745989806.
date
- Log in to post comments