എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം: ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 100 ശതമാനം വിജയം
എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തില്‍ ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും 100 ശതമാനം വിജയം. അട്ടപ്പാടി, മലമ്പുഴ, തൃത്താല, പെരിങ്ങോട്ടുകുറുശ്ശി എന്നിവിടങ്ങളിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പരീക്ഷയെഴുതിയ 136 വിദ്യാര്‍ഥികളും വിജയിക്കുകയും എട്ടുപേര്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടുകയും ചെയ്തു.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന തൃത്താല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് കൂടുതല്‍ സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയത്. ആറ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഇവിടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് ലഭിച്ചത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ പതിവ് ക്ലാസുകളും രാവിലെ നേരത്തെയും വൈകീട്ടുമായി പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്ലാസുകളും ഒരുക്കിയിരുന്നു. ഹോസ്റ്റലുകളില്‍ രാത്രി വിദ്യാര്‍ഥികളെ ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പഠനവും നടത്തിയിരുന്നു. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന ഓരോ വിദ്യാര്‍ത്ഥികളെയും പ്രത്യേക ശ്രദ്ധ ചെലുത്തി പരീക്ഷാപേടി അകറ്റിയിരുന്നു. നിരവധി ക്ലാസ് പരീക്ഷകളും പ്രചോദന ക്ലാസുകള്‍ക്കും പുറമെ ഓരോ മാസവും യൂണിറ്റ് ടെസ്റ്റുകള്‍ നടത്തിയും പരീക്ഷാഫലങ്ങള്‍ വിശകലനം ചെയ്തുമായിരുന്നു 100 ശതമാനം വിജയം കൈവരിച്ചതെന്ന് പ്രധാനധ്യാപകര്‍ പറഞ്ഞു.
- Log in to post comments