Skip to main content

ട്യൂട്ടര്‍ ഒഴിവ്: 25 വരെ അപേക്ഷിക്കാം

 

 

ഷൊര്‍ണ്ണൂര്‍ നഗരസഭയുടെ കീഴില്‍ പരുത്തിപ്രയിലുള്ള പെണ്‍കുട്ടികളുടെ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലും യുപി വിഭാഗത്തില്‍ മൂന്നൊഴിവുകളുമാണുള്ളത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലേയ്ക്ക് ബിരുദവും ബിഎഡും യുപി വിഭാഗത്തിലേയ്ക്ക് ടിടിസിയുമാണ് യോഗ്യത. വിരമിച്ച അധ്യാപകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രതിമാസ ഓണറേറിയം ഹൈസ്‌ക്കൂള്‍ വിഭാഗത്തിന്  4000 രൂപയും, യുപി വിഭാഗത്തിന് 3000 രൂപയുമാണ്. സ്വയം പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം മെയ് 25ന് വൈകിട്ട് അഞ്ചിനകം ഷൊര്‍ണ്ണൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍:8547630120

          കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍  ട്യൂട്ടര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഇംഗീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍സയന്‍സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലും യുപി വിഭാഗത്തില്‍ മൂന്നൊഴിവുകളുമാണുള്ളത്. നിയമനം പത്ത് മാസത്തേയ്ക്കായിരിക്കും. പ്രതിമാസ ഓണറേറിയം ഹൈസ്‌ക്കൂള്‍ വിഭാഗത്തിന്  4000 രൂപയും, യുപി വിഭാഗത്തിന് 3000 രൂപയുമാണ്. ബിഎഡ്, ടിടിസി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8547630129

date