Post Category
ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആലത്തൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍) വടക്കഞ്ചേരി( ആണ്‍കുട്ടികള്‍) ഹോസ്റ്റലുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ട രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആലത്തൂരില്‍ പട്ടികജാതി വിഭാഗത്തിന് 10 ഒഴിവും, മറ്റര്‍ഹ വിഭാഗത്തില്‍ ഒരു ഒഴിവുമാണുള്ളത്. വടക്കഞ്ചേരി ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ പട്ടികജാതി വിഭാഗത്തിന് 14 ഉും, മറ്റര്‍ഹ വിഭാഗത്തില്‍ ഒരു ഒഴിവുമാണ് നിലവിലുള്ളത്. അ പേക്ഷകര്‍ മെയ് 22 നകം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യ താമസവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍: 8547630131, 04922- 222133
date
- Log in to post comments