ലോക തൊഴിലാളി ദിനാചരണവും നിയമ ബോധവല്‍ക്കരണ ക്ലാസും നടന്നു
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി , ജില്ലാ ലീഗല്‍ കമ്മിറ്റി, വിശ്വാസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക തൊഴിലാളി ദിനാചരണവും നിയമ ബോധവത്കരണ ക്ലാസും നടന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള വിശ്വാസ് ഓഫീസില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം. തുഷാര്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ് വൈസ് പ്രസിഡന്‍റ് കുര്യാക്കോസ് അധ്യക്ഷനായി. സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം, തൊഴിലാളികളുടെ അവധികള്‍ , തൊഴില്‍ നിയമങ്ങള്‍ എന്നിവയെ കുറിച്ച് അഡ്വ.വിജയ ക്ലാസ്സെടുത്തു. പാലക്കാട് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി പി.വിനോദ് , വിശ്വാസ് വൈസ് പ്രസിഡന്‍റ് അഡ്വ.ശാന്ത ദേവി, പേരൂര്‍ വി.രാജഗോപാലന്‍, പാരാലീഗല്‍ വൊളന്‍റിയേഴ്സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments