Skip to main content

പുസ്തക പ്രകാശനം നാലിന്

 

ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എന്‍.രവിശങ്കര്‍ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ദി ബുള്ളറ്റ് ട്രെയിന്‍ ആന്‍റ് അദര്‍ ലോഡഡ് പോയംസ് മെയ് അഞ്ചിന് പ്രകാശനം ചെയ്യും. ഇതിനോടനുബന്ധിച്ച് വൈകുന്നേരം നാലിന് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ ഹാളില്‍ നടക്കുന്ന കാവ്യസദസ് കാശ്മീരി കവി ഹുസൈഫ പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. പി.എസ്.ജോസഫ് പുസ്തകം സ്വീകരിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തും. ജില്ലയിലെ നിരവധി സാഹിത്യകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. 

date