Post Category
ഐ.എച്ച്.ആര്.ഡി 11-ാം ക്ലാസ് പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. 2019 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രായപരിധി 22. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും സ്കൂളുകളിലും www.ihrd.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 100 രൂപ രജിസ്ട്രേഷന് ഫീസ് സഹിതം മെയ് 30ന് ഉച്ചകഴിഞ്ഞ് മൂന്നിനകം അതത് കേന്ദ്രങ്ങളിലെ സ്കൂളുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471 2322985, 2322501 എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments