Skip to main content
വണ്ണപ്പുറത്ത് ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും വിധവാ സെല്ലും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വിധവാ സൗഹൃദ പദ്ധതി ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം  നിര്‍വ്വഹിക്കുന്നു.

വിധവാ സൗഹൃദ പദ്ധതി സമര്‍പ്പണം ഉദ്ഘാടനം ചെയ്തു

 

 

ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും വിധവാ സെല്ലും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വിധവാ സൗഹൃദ പദ്ധതി സമര്‍പ്പണം ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം വണ്ണപ്പുറത്ത് നിര്‍വ്വഹിച്ചു. വണ്ണപ്പുറം പഞ്ചായത്തിനെ ആദ്യ വിധവാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലാ ജഡ്ജി മുഹമ്മദ് വസീം അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി പി.കെ. അരവിന്ദ ബാബു ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള പദ്ധതി അവതര

ണം നടത്തി.  ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിഷ്ണു കെ. ചന്ദ്രന്‍, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല രമേശ്, വൈസ് പ്രസിഡന്റ് കെ.എച്ച് അസീസ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷിന്‍സ് സെബാസ്റ്റ്യന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബര്‍ട്ട് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date