കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ അദാലത്ത് മെയ് 4 മുതല്‍
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കെട്ടിടങ്ങളുടെ നമ്പര്‍, നികുതി എന്നിവ പഞ്ചായത്ത് എന്ന നിലയില്‍ നിന്നും മുനിസിപ്പാലിറ്റിയിലേയ്ക്ക് മാറ്റിയപ്പോഴും, രജിസ്റ്ററില്‍നിന്ന് കമ്പ്യൂട്ടറിലേയ്ക്ക് മാറ്റിയപ്പോഴും എതെങ്കിലും വ്യക്തികളുടെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് മുനിസിപ്പാലിറ്റിയില്‍ അദാലത്ത് നടത്തുന്നു. പരാതി ഉള്ളവര്‍ വെള്ള പേപ്പറില്‍ അപേക്ഷ ഫോണ്‍ നമ്പര്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത സമയത്ത് മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കണം. ഒന്ന് മുതല്‍ 11 വരെയുള്ള വാര്‍ഡുകളിലെ അപേക്ഷകള്‍ മെയ് 4 മുതല്‍ 15 വരെയും, 12 മുതല്‍ 22 വരെയുള്ള വാര്‍ഡുകളിലെ ജൂണ്‍ 1 മുതല്‍ 15 വരെയും, 23 മുതല്‍ 34 വരെയുള്ള വാര്‍ഡുകളിലെ അപേക്ഷകള്‍ ജൂലൈ 1 മുതല്‍ 15 വരെയുള്ള തീയതികളിലും സ്വീകരിക്കും. ഓരോ മാസവും സ്വീകരിക്കുന്ന അപേക്ഷകള്‍ അതാത് മാസം തീര്‍പ്പാക്കും. കെട്ടിടങ്ങളുടെ നമ്പര്‍, നികുതി എന്നിവ സംബന്ധിച്ച് പരാതിയുള്ള കെട്ടിട ഉടമകള്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
- Log in to post comments