Skip to main content

കൂടിക്കാഴ്ച 15ന്

 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മെയ് 15ന് രാവിലെ 9 മുതല്‍ ഐ.റ്റി.ഡി.പി ഓഫീസ് ഇടുക്കി, തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍, ഒന്നാം നിലയില്‍ കൂടിക്കാഴ്ച നടത്തും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, ജാതി, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 222399.

date