കട്ടപ്പന ടൗണ്‍ ശുചീകരിച്ച് എന്‍ സി സി കേഡറ്റുകള്‍
കട്ടപ്പന ടൗണും പരിസരവും ശുചീകരിച്ച് എന്‍സിസി കേഡറ്റുകള്‍
ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ എന്‍ സി സി കേഡറ്റുകള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭാ ഉപാധ്യക്ഷ ലൂസി ജോയി ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടു മണി മുതല്‍ എന്‍സിസി കേഡറ്റുകള്‍ പല വിഭാഗങ്ങളായി തിരിഞ്ഞ് ടൗണിന്റെ വിവിധ മേഖലകളില്‍ ശുചീകരണം നടത്തി. വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളില്‍ നടക്കുന്ന 16-ാമത് ബറ്റാലിയന് കേരള ട്രെയിനിംഗ് ക്യാമ്പിലെ നാനൂറോളം എന്‍സിസി കേഡറ്റുകളാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ഉദ്ഘാടന പരിപാടിക്ക് വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.മോഹനന് അധ്യക്ഷ വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ മനോജ് എം.തോമസ്, മനോജ് മുരളി, എം.സി.ബിജു,
റ്റിജി എം.രാജു, റെജി കൊട്ടയ്ക്കാട്ട്, തങ്കമണി രവി, റെഡ് ക്രോസ് ജില്ല ചെയര്മാന് റ്റി.എസ് ബേബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ബി. ശ്രീകാന്ത്, കേണല്‍ രവികുമാര്‍ ,ലെഫ്.ജോബി മാത്യു, വി.ബി.അജിത്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എം ഫ്രാന്‍സിസ്, പി.കെ.ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments