Skip to main content
ശുചീകരണ യജ്ഞം 2019 ന് മുന്നോടിയായി ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ആലോചനയോഗം  പ്രസിഡന്റ് കുസുമം സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

ശുചീകരണ യജ്ഞം - ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ മുന്നൊരുക്ക യോഗവും ആഫീസ്തല ശുചീകരണവും നടത്തി

 

ശുചീകരണ യജ്ഞം 2019 ന് മുന്നോടിയായി ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍  ആലോചനയോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ശുചീകരണ യജ്ഞ പരിപാടിയില്‍ നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് യോഗത്തില്‍ എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബോധവത്ക്കരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനപ്രതിനിധികള്‍,  കുടുംബശ്രീ, ഹരിത കര്‍മ്മ സേന, ആരോഗ്യ- ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി ആര്‍.വെള്ളയ്യന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ആഫീസ് പരിസരം ശുചീകരിച്ചു.

date