Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

2013  മുതല്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ട വ്യവസായ തൊഴിലാളികളില്‍ നിന്നും മൂന്ന്, നാല് സെമസ്റ്ററുകളില്‍ സപ്ലിമെന്ററിയായി പരീക്ഷയെഴുതാന്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ഐ.ടി.ഐ പ്രിന്‍സിപ്പാളിന് മെയ് 15ന് മൂന്ന് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. 2014 വര്‍ഷക്കാര്‍ മെയ് 13നകം അപേക്ഷ നല്‍കണം. ഫൈനോടുകൂടിയ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 17. ബന്ധപ്പെട്ട സെമസ്റ്ററുകളില്‍ 5 ചാന്‍സ് ഉപയോഗിക്കാത്തവരായിരിക്കണം. വിവരങ്ങള്‍ക്ക്  ംംം.റലസേലൃമഹമ.ഴീ്.ശി വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. 

date