Skip to main content

74 പോലീസുകാരുടെ  പാസ്സിങ് ഔട്ട് പരേഡ് മെയ് 15ന്‌

പരിശീലനം പൂർത്തിയാക്കിയ 74 പോലീസുകാരുടെ പാസ്സിങ്ങ് ഔട്ട് പരേഡ് മെയ് 15ന്‌ രാവിലെ 7 ന് രാമവർമ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്, പോലീസ് അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ എന്നിവർ അഭിവാദ്യം സ്വീകരിക്കും. അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദപ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രത്യേക പരിശീലനം, അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശപരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവയ്ക്കൊപ്പം കമ്പ്യൂട്ടർ, നീന്തൽ, യോഗ, കരാട്ടെ പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്ന 74 ട്രെയ്നികളിൽ രണ്ട് പേർ ബിരുദാനന്തര ബിരുദം ഉള്ളവരും രണ്ട് പേർ ബിരുദവും ബി എഡ് ഉള്ളവരും ഏഴ് പേർ ബിരുദധാരികളും ഒരാൾ ഡിപ്ലോമ യോഗ്യതയുളളയാളും ഒരാൾ ടിടിസി യോഗ്യതയുള്ളയാളും 30 പേർ പ്ലസ് ടു യോഗ്യത ഉള്ളവരും 31 പേർ എസ്.എസ്.എൽ.സി. യോഗ്യത ഉള്ളവരുമാണ്. പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പേരിൽ 24 പേർ പെൺകുട്ടികളാണ്. ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്ബോൾ ടീമംഗവുമായിരുന്ന എം അശ്വതിയും ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സി ഈശ്വരിയും ഇവരിൽ ഉൾപ്പെടുന്നു.
 

date