ജില്ലയില്‍ അഞ്ചു ബൂത്തുകളിലെ വി.വി പാറ്റ് എണ്ണും വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വി.വി പാറ്റുകള്‍ എണ്ണും. വോട്ടെണ്ണല്‍ മേയ് 23 രാവിലെ എട്ടിന് തന്നെ ജില്ലയില്‍ വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി ഒബ്സര്‍വര്‍മാര്‍,സ്ഥാനാര്‍ത്ഥി ,ഏജന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂമുകള്‍ തുറക്കും. മുഴുവന്‍ പ്രവര്‍ത്തനങ്ങളും വീഡിയോഗ്രാഫി ചെയ്യും.
പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് ഇ.വി.എം വോട്ടുകളും അവസാനം വി.വിപാറ്റ് രസീതുകളും എണ്ണി തുടങ്ങും. ഒരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകള്‍ ഏതാണെന്ന് തീരുമാനിക്കുന്നത് നറുക്കെടുത്താണ്. വി.വി പാറ്റ് എണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ടേബിളുകളില്‍ ഒരു മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. ഇ.വി.എം എണ്ണുന്ന അതേ ടേബിളുകളില്‍ അതത് ഉദ്യോഗസ്ഥര്‍ തന്നെയാണ് വി.വി പാറ്റ് രസീതുകളും എണ്ണുന്നത്. ജില്ലയിലെ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വി.വിപാറ്റുകള്‍ എണ്ണി തുടങ്ങുമ്പോള്‍ പൊന്നാനിയിലെ തൃത്താല മണ്ഡലം ഉള്‍പ്പടെ 85 ബൂത്തുകളിലെ വി.വിപാറ്റുകളാണ് എണ്ണുക.
ജില്ലയിലാകെ 2750 ബൂത്തുകളിലായി 3856 വി.വി പാറ്റ് മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ വി.വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചിരുന്നത് വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലായിരുന്നു.
ആര്‍ക്കാണ് വോട്ട് ചെയ്തെന്ന് വോട്ടര്‍ക്ക് പരിശോധിച്ച് ഉറപ്പുവരുത്താനായി ഓരോ ബൂത്തിലും ഒരുക്കിയ സംവിധാനമായിരുന്നു വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍(വി.വി പാറ്റ്).വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പേരുമടങ്ങിയ രസീത് ഓരോ വോട്ടര്‍മാര്‍ക്കും ഏഴ് സെക്കന്‍ഡ് വരെ വി.വി പാറ്റ് മെഷീനില്‍ കാണാന്‍ കഴിഞ്ഞിരുന്നു.
- Log in to post comments