വോട്ടെണ്ണലിന് 619 ഉദ്യോഗസ്ഥര്‍
വോട്ടെണ്ണല്‍ നടപടികള്‍ക്കായി 619 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ പ്രക്രിയയില്‍ പരിശീലനം നല്‍കി. 244 മൈക്രോ ഒബ്‌സര്‍വര്‍മാരെയും 216 കൗണ്ടിങ് സൂപ്പര്‍ വൈസര്‍മാരെയും 230 കൗണ്ടിങ് സ്റ്റാഫിനെയുമാണ് നിയമിച്ചിട്ടുള്ളത്. നിയോജക മണ്ഡല കൗണ്ടിങ് ഹാള്‍ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മെയ് 22 ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. അവര്‍ ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന കൗണ്ടിങ് ഹാള്‍ സംബന്ധമായ വിവരങ്ങള്‍ അറിയിക്കും. കൗണ്ടിങ് ഹാളിലെ ഏതൊക്കെ ടേബിളുകളിലാണ് ഓരോരുത്തരെയും നിയമിക്കേണ്ടതെന്നത് സംബന്ധിച്ച ലിസ്റ്റും ഐ.ഡി കാര്‍ഡും വോട്ടെണ്ണല്‍ ദിവസം തേര്‍ഡ് റാന്‍ഡമൈസേഷനു ശേഷം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കും. തുടര്‍ന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കൗണ്ടിങ് സ്റ്റാഫിന് ഐ.ഡി കാര്‍ഡ് വിതരണം ചെയ്യും.
- Log in to post comments