Skip to main content

കുട്ടികളുടെ  സുരക്ഷയ്ക്കായ് കരുതല്‍  സ്പര്‍ശം പദ്ധതിക്ക് തുടക്കമായി

കുട്ടികളുടെ  സുരക്ഷയ്ക്കായ് കരുതല്‍  സ്പര്‍ശം പദ്ധതിക്ക് തുടക്കമായി

 

 കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ചെറുപ്രായക്കാരായ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കുട്ടികളുടെ  സുരക്ഷയ്ക്കായ് കരുതല്‍  സ്പര്‍ശം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.

 വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ച് ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷകര്‍തൃത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനലുമായി ചേര്‍ന്ന് തത്സമയ സെമിനാര്‍ സംഘടിപ്പിച്ചു.   2500 അംഗന്‍വാടി ആശാവര്‍ക്കര്‍മാരെ ഉള്‍ക്കൊള്ളിച്ച് ആലുവ, കൊച്ചി, പെരുമ്പാവൂര്‍, മുവ്വാറ്റുപുഴ മേഖലകളില്‍ ്  സെമിനാര്‍ തത്സമയം പ്രദര്‍ശിപ്പിച്ചു.

ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം, പൊതുസമീപനം, കുട്ടികളിലെ പഠന പ്രശ്‌നങ്ങളും പരിഹാരങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗവും പരിഹാരവും, ആരോഗ്യകരമായ സൈബര്‍ ഇടങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍  ഡോ. ജയപ്രകാശ് ,ഡോ. അരുണ്‍ ബി നായര്‍, ഡോ. മോഹന്‍ റോയി, ഡോ.ജയപ്രകാശ് എന്നിവര്‍ വീഡിയോ കോഫറന്‍സ് വഴി ക്ലാസുകളെടുക്കുകയും തത്സമയം സംശയദൂരീകരണം നടത്തുകയും ചെയ്തു.  വനിതാ ശിശു വികസന വകുപ്പ് മന്ത്രി  ശൈലജ ടീച്ചര്‍, വകുപ്പ് സെക്രട്ടറി  ബിജു പ്രഭാകര്‍,  ഡയറക്ടര്‍  ഷീബ ജോര്‍ജ്ജ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

 സമൂഹത്തില്‍ കുട്ടികളുടെ സംരക്ഷണം  ഉറപ്പുവരുത്തുതില്‍ രക്ഷകര്‍ത്താക്കളുടെ പങ്ക് അനിവാര്യമാണെന്ന കണ്ടെത്തലാണ് വനിതാ ശിശു വികസന വകുപ്പ് ഉത്തരവാദിത്വ രക്ഷാകര്‍തൃത്വം എന്ന ആശയത്തിലെത്തുകയും കരുതല്‍ സ്പര്‍ശം എന്ന പേരില്‍  പദ്ധതി ആവിഷ്‌ക്കരിച്ച്  നടപ്പിലാക്കുകയും ചെയ്യുന്നത്.  

date