എറണാകുളം അറിയിപ്പുകള്
ലോക പുകയില വിരുദ്ധ ദിനാചരണം: വിദ്യാര്‍ത്ഥികളുടെ സംയുക്തറാലി ഇന്ന്(മെയ്31)
കൊച്ചി: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മെയ് 31) ജില്ലയിലെ വിദ്യാര്തിഥികളുടെ സംയുക്തറാലി സംഘടിപ്പിക്കും. ഹൈക്കോടതി ജങ്ഷനില്‍ രാവിലെ 7.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഫ്ലാഗ് ഓഫ് ചെയ്യും. എന്‍സിസി, എസ്പിസി, എന്‍എസ്എസ് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, എറണാകുളം റോളര്‍ സ്കേറ്റിങ് ക്ലബ്ബ് അസോസിയേഷന് കുട്ടികള്‍ എന്നിവര്‍ അണിനിരക്കും. തുടന്ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനം കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്യും.
ജില്ലാ വികസന സമിതി ജൂണ്‍ ഒന്നിന്
കാക്കനാട്: മെയ് മാസത്തെ ജി്ല്ലാ വികസന സമിതി യോഗം ജൂണ്‍ ഒന്നിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭ മണ്ഡലതലത്തിലുള്ള പ്രാദേശിക വികസന പദ്ധതികളുടെയും പുകയില വിരുദ്ധ നിയമനിര്‍വ്വഹണത്തിന്റെയും പുരോഗതി യോഗത്തില്‍ അവലോകനം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദവിവരം പ്ലാനിങ് ഓഫീസില്‍ അറിയിക്കണം.
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
കാക്കനാട്: ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ട്രെയിനി, മാനേജ്മെന്റ് ട്രെയിനി, റിലേഷന്‍ഷിപ്പ് ഓഫീസര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍, ബില്ലിങ് ക്ലര്‍ക്ക്, മാര്‍ക്കറ്റിങ് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, എച്ച്.ആര്. എക്സിക്യൂട്ടീവ് & മാനേജര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 31ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര് ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍ 04842422452.
സൈനികക്ഷേമം: ക്യാമ്പ് ഇന്ന് (മെയ്31)
കാക്കനാട്: നാവികസേനയില്‍നിന്നു വിരമിച്ച വിമുക്തഭടന്മാരുടെയും വിധവകളുടെയും സര്‍വ്വീസ് സംബന്ധമായ പ്രശ്നപരിഹാരത്തിനും ക്ഷേമപ്രവര്‍ത്തനങ്ങളുടെ ബോധവല്‍കരണത്തിനുമായി ഐഎന്‍എസ് വെണ്ടുരുത്തിയില്നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് (മെയ്31) രാവിലെ 11 മുതല്‍ ഒരു മണിവരെ കാക്കനാടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്േ ക്യാമ്പ് നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
ലാബ് ടെക്നീഷ്യന് താല്കാലിക നിയമനം
കാക്കനാട്: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍ഡിസി ലാബില്‍ താല്കാലിക ലാബ് ടെക്നീഷ്യന് നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ബി.എസ്.സി. എംഎല്‍റ്റി/ ഡിഎംഎല്‍റ്റി യോഗ്യതയും പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
മഹാരാജാസില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
കൊച്ചി: മഹാരാജാസ് കോളേജിലെ ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍ , കെമിസ്ട്രി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്മെന്റ് കോഴ്സുകളില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിയ്ക്ക് ഫിസിക്സ് ഡിപ്പാര്ട്ടുമെന്റില് ഹാജരാകണം.
ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യുക്കേഷന്‍ :അപേക്ഷ ക്ഷണിച്ചു
കാക്കനാട്: ജില്ലയിലെ സര്‍്കകാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ 2019- 21 അധ്യയനവര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യുക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കണ്ടറി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12. വിശദവിവരം വിദ്യാഭ്യാസ ഓഫീസുകളിലും www.education.kerala.in വെബ്സൈറ്റിലും ലഭിക്കും.
സ്റ്റേഷനറി സാധനങ്ങള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍
കൊച്ചി: നഗരസഭയുടെ ആവശ്യത്തിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ നല്‍കുന്നതിന് റണ്ണിങ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ ആറ്. ഫോണ്‍ 04842369007.
ഇ- ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്റീന്, സ്റ്റേഷനറി സ്റ്റാള്‍, കാഷ്വാലിറ്റി ലഘുഭക്ഷണശാല, ഒ.പി.ലഘുഭക്ഷണശാല എന്നിവ ജൂലൈ ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെ കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് പ്രവര്്തതിപരിചയമുള്ള വ്യക്തികളില്‍നിന്നും www.etenders.kerala.gov.in മുഖേന ഇ- ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 17. ഫോണ്‍ 04842386000.
നിര്‍മാണത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനസഹായം
കൊച്ചി: കേരള കെട്ടിടനിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലയിലുള്ള അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ്എസ്എല്‍സി പഠനസഹായത്തിന് ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 15 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ അപേക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ കോഴ്സുള്ക്കുള്ള സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ കോഴ്സ് ആരംഭിക്കുന്ന ദിവസം മുതല്‍ 45 ദിവസം വരെയും സ്വീകരിക്കും.
അപേക്ഷാ തീയതി നീട്ടി
ടൂറിസംവകുപ്പിനു കീഴിലുള്ള കളമശ്ശേരിഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2019- 20 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ജൂണ്‍ 10 വരെ നീട്ടി. വിശദവിവരം www.fcikerala.org ല്‍ ലഭിക്കും. ഫോണ്‍ 04842558385
കോഷന്‍ ഡെപ്പോസിറ്റ് വിതരണം
കൊച്ചി: മരട് ഐടിഐയില്‍ 2014- 15 മുതല്‍ 2016-17 വരെ ഇലക്ട്രീഷ്യന്, ഇലക്ടോണിക്, മെക്കാനിക് ട്രേഡുകളിലും 2015- 16 മുതല്‍ 2017- 18 വരെ വെല്‍ഡര്‍ ട്രേഡിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വിതരണത്തിന് തയ്യാറായി. തിരിച്ചറിയല്‍ രേഖ സഹിതം ഹാജരായി ജൂലൈ 31നകം കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- Log in to post comments