Post Category
സ്വീപ്പർ, സാനിട്ടറി വർക്കർ തസ്തികകളിൽ താല്കാലിക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ പാർട്ട് ടൈം സ്വീപ്പർ/ സാനിട്ടറി വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ജൂൺ 12 ന് രാവിലെ പത്തിന് വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. കോളേജിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന. 60 വയസ്സ് കഴിഞ്ഞവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04712515560.
പി.എൻ.എക്സ്. 1571/19
![]()
date
- Log in to post comments