Post Category
ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
അഴൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ നൂറോളം പേര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കുടുംബശ്രീ മിഷന്റെ 'അഗതിരഹിത കേരളം' പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഓണത്തോടനുബന്ധിച്ചു കിറ്റുകള്‍ വിതരണം ചെയ്തത്. തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് എല്ലാ മാസവും ഈ പദ്ധതി പ്രകാരം കിറ്റുകള്‍ നല്‍കും. അഴൂര്‍ പഞ്ചായത്ത് സി.ഡി.എസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍ ധാന്യകിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അനില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റാണി, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1012/2019)
date
- Log in to post comments