Skip to main content

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം 28ന്

 

    ജില്ലയിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം നവംബര്‍ 28ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിഷയങ്ങള്‍ ഉന്നയിക്കാന്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അവസരമുണ്ടാകും. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിജിലന്‍സ്, പോലീസ് ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോസ്ഥരും പങ്കെടുക്കും. റസിഡന്റ് അസോസിയേഷനുകള്‍, മനുഷ്യാവകാശ സംഘടനകള്‍, ഉപഭോക്തൃ സംരക്ഷണ ഫോറം, ക്ലബ്ബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.
(പി.ആര്‍.പി. 1271/2019)

 

 

 

date