ലഹരിക്കെതിരെ യുവാക്കള്‍ ഒന്നിക്കണം: ജില്ലാ കളക്ടര്‍
ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം ഒഴിവാക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. എക്‌സൈസ് വകുപ്പും സംസ്ഥാന ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും സംയുക്തമായി സംഘടിപ്പിച്ച 'നാളത്തെ കേരളം ലഹരി മുക്ത കേരളം' എന്ന 90 ദിന തീവ്ര യജ്ഞ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം യുവതലമുറയെ ശാരീരികവും മാനസികവുമായ നാശത്തിലേക്ക് തള്ളിവിടും. അതിനാല്‍ ലഹരിക്കെതിരെ യുവാക്കള്‍ ഒന്നിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ വിവിധ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് ഉബൈദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ജനമൈത്രി പൊലീസ് അവതരിപ്പിച്ച ബോധവത്കരണ നാടകവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
(പി.ആര്‍.പി. 1277/2019)
- Log in to post comments