Skip to main content

കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നു

 

    പുളിമാത്ത് പഞ്ചായത്തിലെ പന്തുവിള അംബേദ്കര്‍ കോളനിയിലെ കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.  ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കോളനിയില്‍ കുടിവെള്ള പദ്ധതി ഒരുക്കുന്നത്. വാമനപുരം ആറിലെ ജലം പ്രയോജനപ്പെടുത്തി നിര്‍മ്മിക്കുന്ന ഈ പദ്ധതിക്ക് 1.8 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  കുടിവെള്ള ക്ഷാമം രൂക്ഷമായ പന്തുവിള കോളനിയില്‍ വര്‍ഷം മുഴുവന്‍ സമയവും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 
    പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് ഐഷ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ബിനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എസ്. ലേഖ, പഞ്ചായത്തംഗങ്ങള്‍, കൊടുവഴന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. വിജയന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1282/2019)

 

date