Skip to main content

സെയ്ഫ് ഹോമുകള്‍ക്ക് പ്രൊപ്പോസല്‍ ക്ഷണിച്ചു

 

    സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് സെയ്ഫ് ഹോമുകള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യമൊരുക്കാന്‍ കഴിയണം.  താമസ കാലയളവില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. താല്‍പര്യമുള്ള സംഘടനകള്‍ അതത് ജില്ലകളിലെ സാമൂഹ്യ നിതീ ഓഫീസുകളില്‍ ഡിസംബര്‍ ആറിന് മുമ്പ് വിശദമായ പ്രൊപ്പോസല്‍ നല്‍കണം. വിവരങ്ങള്‍ക്ക് 04712306040.
(പി.ആര്‍.പി. 1287/2019)

 

date