Post Category
വയോജന കലോത്സവം സംഘടിപ്പിച്ചു
അരുവിക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി വര്‍ണോത്സവം 2019 എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചു. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള 50 പേര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. വയോജനങ്ങളുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചതെന്ന് അരുവിക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപനപരിപാടി ഉദ്ഘാടനം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വിജയന്‍ നായര്‍, വാര്‍ഡ് അംഗങ്ങള്‍,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ആര്‍.സൗമ്യറാണി എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1301/2019)
date
- Log in to post comments