Skip to main content

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 18ന് ശുചീകരണം

പകര്‍ച്ച രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 18 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ യജ്ഞം നടത്തും. പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്ത് കൊതുക് പ്രജനനത്തിനുള്ള ഉറവിടങ്ങള്‍ നശിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ഈ മാസം 21 ന് സംസ്ഥാനവ്യാപകമായി ആരോഗ്യസേന വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണ, ഉറവിട നശീകരണ ബോധവത്കരണം നടത്തും. 50 വീടുകള്‍ക്ക് രണ്ട് ആരോഗ്യസേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. പകര്‍ച്ചരോഗ പ്രതിരോധത്തിന്റെ ഭാഗമായി കിലയുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്ക് വെര്‍ച്വല്‍ വര്‍ക്‌ഷോപ്പും സംഘടിപ്പിച്ചു. (പി. ആര്‍. കെ.133/18)
date